21 -ലെ സ്ത്രീ ഉന്നമനം 21 ലൂടെ
യുവജനങ്ങക്ക് നല്ല തൊഴിൽ അവസരങ്ങളും പോഷകാഹാരങ്ങളും നൽകേണ്ട സർക്കാർ അവരുടെ വിവാഹത്തെക്കുറിച് വേവലാതിപ്പെടുന്നു.
ക്യാബിനറ്റ് മന്ത്രി സഭ ഇന്ത്യയിലെ മാതൃമരണനിരക്കും, പോഷകാഹാരക്കുറവും ഇല്ലാതാക്കുന്നതിന് ഇന്ത്യയിലെ സ്ത്രീങ്ങളുടെ വിവാഹപ്രായം 18-ൽ നിന്നും 20- ആക്കി കൂട്ടിയത് അറിഞ്ഞല്ലോ അല്ലേ..?.
മന്ത്രി സഭ ഈ നിലപാടിൽ എത്തിയത് വലിയ ചർച്ചകളിലൂടെയും, വിദ്യാർത്തികളിൽ നിന്നും, ശൈശവ വിവാഹം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയുട്ടുള്ള സംസ്ഥാനങ്ങളിൽ നിന്നും അഭിപ്രായങ്ങളെടുത്തുകൊണ്ടാണ് എന്ന് പരക്കെ പറയപ്പെടുന്നു. എന്നാൽ വിവാഹപ്രായം ഉയർത്തുന്നതിലൂടെ മാതൃമരണനിരക്കും പോഷകാഹാരക്കുറവും ഇല്ലാതാക്കാൻ സാധിക്കില്ല. കൂടാതെ ഇത് സ്വന്തം ജീവിധപങ്കാളിയെ തെരെഞ്ഞെടുക്കാൻ ഉള്ള ഒരു പെൺകുട്ടിയുടെ പക്വതയെ ചെറുതായി കാണാലാണ് ചെയ്യുന്നത്. പ്രത്യേകിച് മതവും ജാതിയും ഒന്നും കണക്കിലെടുക്കാത്തവരുടെ.
എന്നാൽ യഥാർത്ഥത്തിൽ സ്ത്രീകൾ മരിക്കുന്നത് പ്രസവസമയത്തോ അതിനുശേഷമോ ഉണ്ടാവുന്ന രക്തം നഷ്ടപ്പെടുന്ന പ്രശ്നം കാരണമാണ്. ഈ അവസ്ഥ കൂടുതലായും കാണപ്പെടുന്നത് അനീമിയ ബാധിച്ചിട്ടുള്ള സ്ത്രീകളിലാണ്. 2015 കണക്കുപ്രകാരം ഗർഭ ധാരികളാകുന്ന ആകെ സ്ത്രീകളിൽ 50 ശതമാനവും അനീമിയ ബാധിച്ചിട്ടുള്ള വരാണ്. ലോകത്തിലെ ആകെ അനീമിയ ബാധിച്ചിട്ടുള്ള അവരുടെ കണക്കെടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്.
യഥാർത്ഥത്തിൽ മാതൃ ആരോഗ്യം നിശ്ചയിക്കുന്നത് മേന്മയുള്ള പൊതു ആരോഗ്യ കേന്ദ്രങ്ങൾ, കുറഞ്ഞ ദാരിദ്ര്യ നിരക്ക് ഭക്ഷ്യസുരക്ഷ എന്നിവയാണ്. ഇന്ത്യയിലെ മാതൃമരണനിരക്ക് എന്നു പറയുന്നത് ആസാമിൽ 100000 അമ്മമാർ പ്രസവിക്കുമ്പോൾ 215 പേർ മരണപ്പെടുന്നു. എന്നാൽ കേരളത്തിൽ 100000 അമ്മമാർ പ്രസവിക്കുമ്പോൾ 43 പേർ മരണപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാതൃമരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ.
ദാരിദ്ര്യം കാരണം മതിയായ പോഷകാഹാരവും മൂലകങ്ങളുടെയും അപര്യാപ്തതയാണ് മാതൃ മരണനിരക്ക് കൂടുന്നതിന് പ്രധാനകാരണം.
1978 നിലവിൽ വന്ന ശർത്ഥ ആക്ട് പ്രകാരം സ്ത്രീകളുടെ വിവാഹപ്രായം 16 വയസ്സിൽ നിന്നും 18 വയസ്സാക്കി കൂട്ടുകയും പുരുഷൻമാരുടേത് 21 വയസ്സ് ആയി കൂട്ടുകയും ചെയ്തു. എന്നാൽ ഈ നിയമങ്ങളൊന്നും സ്ത്രീകളെ 18 വയസ്സ് ആകുന്നതിനു മുൻപ് വിവാഹം കഴിച്ച് അയക്കുന്നതിൽ നിന്ന് തടഞ്ഞില്ല. അതായത് വിവാഹപ്രായം കൂട്ടുന്നതിലൂടെ ശൈശവവിവാഹം ഇല്ലാതാക്കാൻ സാധിക്കില്ല.
18 വയസ്സിനു മുൻപ് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുന്നതിൽ മാതാപിതാക്കൾ അവളുടെ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നത്, ഒരുപക്ഷേ അവളുടെ വിദ്യാഭ്യാസമാണ് ഏൽപ്പിക്കുന്നത്. ഇതിലൂടെ ദരിദ്ര കുടുംബങ്ങൾ അവരുടെ ചിലവുകളിൽ നിന്നും രക്ഷപ്പെടുന്നു.
വിവാഹ പ്രായം ഉയർത്തിയതിൽ സന്തോഷിക്കുന്ന കുറേ വിദ്യാർത്ഥികൾ ഉണ്ടാവാം കുറെ മാതാപിതാക്കൾ ഉണ്ടാവാം എന്നാൽ ഈ നിയമത്തിന്റെ കുടുക്കിൽ പെട്ടു ശ്വാസംമുട്ടുന്ന വലിയൊരു വിഭാഗം നമ്മുടെ രാജ്യത്ത് കഴിയുന്നുണ്ട്. ഭക്ഷ്യസുരക്ഷയും ജോലി സാധ്യതകളും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളും നല്ല പുരോഗമനവും നടപ്പിലാക്കേണ്ട സർക്കാർ കേവലം ചെറിയചെറിയ നിയമങ്ങൾ കൊണ്ടുവന്നു സാധാരണക്കാരെ വീർപ്പുമുട്ടിക്കുകയാണ്.
ഈ നിയമത്തിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കുന്നതിലുപരി
രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സർക്കാരിന്റെ പിന്തുണയോടെ നടന്നുകൊണ്ടിരിക്കുന്ന പല മനുഷ്യ വേട്ടയും ജാതി മത സംഘർഷങ്ങളും ഇതിന്റെ എല്ലാം മറവിൽ നടത്തുന്ന പല തട്ടിപ്പുകളും വെളിച്ചത്തു വരുന്ന ഘട്ടത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ചില നിയമങ്ങളിൽ ഒന്ന് മാത്രമാണ് സ്ത്രീകളുടെ വിവാഹപ്രായം അധികരിപ്പിക്കലും.





Well said 👏